Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kannur Military

Kannur

ക​ണ്ണൂ​ർ മി​ലി​ട്ട​റി സ്റ്റേ​ഷ​നി​ൽ 72 അ​ടി ഉ​യ​ര​ത്തി​ൽ ദേ​ശീ​യ​പ​താ​ക സ്ഥാ​പി​ച്ചു

ക​ണ്ണൂ​ർ: ഡി​എ​സ്‌​സി സെ​ന്‍റ​ർ, ഡി​എ​സ്‌​സി റി​ക്കോ​ർ​ഡ്സ്, ക​ണ്ണൂ​ർ സ്റ്റേ​ഷ​ൻ സെ​ൽ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ മി​ലി​ട്ട​റി സ്റ്റേ​ഷ​നി​ൽ 72 അ​ടി ഉ​യ​ര​ത്തി​ൽ ദേ​ശീ​യ​പ​താ​ക സ്ഥാ​പി​ച്ചു. ബ​ർ​ണ​ശേ​രി​യി​ലെ മേ​ജ​ർ സ​ന്ദീ​പ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ സ്മാ​ര​ക ഗ്രൗ​ണ്ടി​ൽ സ്ഥാ​പി​ച്ച ഫ്ലാ​ഗ് മാ​സ്റ്റി​ൽ ല​ഫ്. ജ​ന​റ​ൽ അ​ജ​യ് രാം​ദേ​വ് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി.

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ച ദേ​ശീ​യ പ​താ​ക ന​മ്മു​ടെ ദേ​ശീ​യ സ്വ​ത്വ​ത്തി​ന്‍റെ​യും അ​ച്ച​ട​ക്ക​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും അ​ട​യാ​ള​മാ​യി നി​ല​കൊ​ള്ളു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ർ​ച്ചു​ഗീ​സു​കാ​ർ, ഡ​ച്ചു​കാ​ർ, ബ്രി​ട്ടീ​ഷു​കാ​ർ എ​ന്നി​വ​രു​ടെ കാ​ലം മു​ത​ൽ ക​ണ്ണൂ​ർ ക​ന്‍റോ​ൺ​മെ​ന്‍റി​ന് സ​വി​ശേ​ഷ​മാ​യ പാ​ര​മ്പ​ര്യ​മു​ണ്ട്.

നി​ല​വി​ൽ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഈ ​മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും ക​രു​ത്തും ഉ​റ​പ്പാ​ക്കു​ന്നു. കേ​ര​ള​ത്തി​ൽ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​യ​പ്പോ​ഴെ​ല്ലാം ഡി​എ​സ്‌​സി, ടെ​റി​റ്റോ​റി​യ​ൽ ആ​ർ​മി എ​ന്നി​വ​ർ ന​ട​ത്തി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ക​ണ്ണൂ​രി​ലെ ജ​ന​ങ്ങ​ളും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും സൈ​ന്യ​ത്തി​ന് ന​ൽ​കു​ന്ന​ത് വ​ലി​യ പി​ന്തു​ണ​യാ​ണ്. രാ​ജ്യ​സ്നേ​ഹ​വും പൗ​ര​ബോ​ധ​വും വ​ള​ർ​ത്താ​ൻ യു​വ​ത​ല​മു​റ​യ്ക്ക് ഈ ​പ​താ​ക വ​ലി​യ പ്ര​ചോ​ദ​ന​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​ട്ട. ല​ഫ്. ജ​ന​റ​ൽ വി​നോ​ദ് നാ​യ​നാ​ർ, റി​ട്ട. മേ​ജ​ർ ജ​ന​റ​ൽ അ​ഷിം, പോ​ലീ​സ്, നാ​വി​ക​സേ​ന, ജു​ഡീ​ഷ്യ​റി, സി​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ, മു​ൻ സൈ​നി​ക​ർ, എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ഡി​എ​സ്എ​സി സെ​ന്‍റ​ർ ബാ​ൻ​ഡ് സം​ഘ​ത്തി​ന്‍റെ ദേ​ശീ​യ ഗാ​നാ​ലാ​പ​ന​വും ന​ട​ന്നു.

Latest News

Corehub Up